മൊബൈല്‍ ഷോപ് ഉടമയെ മര്‍ദിച്ചതില്‍ പ്രതിഷേധം

പെരുമ്പാവൂര്‍: ടൗണിലെ മൊബൈല്‍ ഷോപ് ഉടമയെ മര്‍ദിച്ചവരെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. പ്രൈവറ്റ് ബസ്​സ്​റ്റാൻഡിന് സമീപത്തെ നാത്തേക്കാട് ആര്‍ക്കേഡില്‍ സലീം ടെലികോം എന്ന സ്ഥാപനം നടത്തുന്ന ചേലാമറ്റം പള്ളത്തുകുടി വീട്ടില്‍ സലീമിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ സ്‌ക്രീന്‍ ഗാര്‍ഡ് പതിക്കുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി കടയില്‍ വാക്​തര്‍ക്കമുണ്ടായി. ഗാര്‍ഡ് ഒട്ടിച്ചതില്‍ അപാകത ആരോപിച്ച് ഒരു സംഘം യുവാക്കള്‍ കടയിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പുറത്തുപോയിരുന്ന സലീം വിവരമറിഞ്ഞ് യുവാക്കളുമായി വാക്കേറ്റമുണ്ടായതായി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് സലീം പള്ളിയിലേക്ക് പോകുമ്പോള്‍ ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സലീമി​ൻെറ തലക്ക് ഗുരുതര പരിക്കുണ്ട്. ചെവി മുറിഞ്ഞ് തൂങ്ങിയതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടോളം പേര്‍ പ്രതികളാണെന്നാണ് വിവരം. എന്നാല്‍, ഒളിവില്‍ പോയ ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ മര്‍ച്ചൻറ്​സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. മൊബൈല്‍ ഫോണ്‍ ഷോപ് അസോസിയേഷന്‍ ടൗണില്‍ പ്രകടനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.