താലൂക്ക് ആശുപത്രിയില്‍ ഐ.ക്യു പരിശോധനക്ക്​ ഫീസ് ഫേസ്ബുക്ക് പോസ്​റ്റിട്ടതോടെ സംഭവം വിവാദമായി

തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയില്‍ ഐ.ക്യു പരിശോധനക്ക്​ അമിത ഫീസ് ഈടാക്കിയത് വിവാദമായി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനവൈകല്യം സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിനായുള്ള പരിശോധനയ്ക്കാണ് ഉയര്‍ന്ന തുക ഫീസ്​ ഈടാക്കിയത്​. ചോറ്റാനിക്കര സ്വദേശി സിന്‍സി അനിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മക​ൻെറ ഐ.ക്യു പരിശോധനക്ക്​ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിയത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് സൈകോളജിസ്​റ്റ്​ എത്തിയത്. ഒരുമണിക്കൂറെങ്കിലും വേണ്ടിവരുന്ന ടെസ്​റ്റ്​ 15 മിനിറ്റിനുള്ളില്‍ തീര്‍ക്കുകയും 1000 രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരവധി ആളുകൾ പരിശോധനക്ക്​ എത്തിയിരുന്നു. അവരെല്ലാം തുക നൽകി. എന്നാല്‍, ഇത്തരം ടെസ്​റ്റിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഫീസും ഈടാക്കാറില്ലെന്നിരിക്കെയാണ് ഐ.ക്യു പരിശോധനക്ക്​ മാത്രം പുറത്തുനിന്ന്​ വന്ന സൈകോളജിസ്​റ്റ്​ രോഗികളെ ചൂഷണം ചെയ്തത്. തൃശൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സൈകോളജിസ്​റ്റായ അഞ്ജുവാണ് അനധികൃതമായി ഫീസ് ഈടാക്കിയത്. ആശുപത്രിയില്‍ സ്ഥിരം സൈകോളജിസ്​റ്റ്​​ ഇല്ലാത്തതിനാലാണ് ആവശ്യപ്രകാരം ഇവര്‍ എത്തുന്നത്. എന്നാല്‍, പണം ഈടാക്കാൻ അനുവാദമുണ്ടായിരുന്നില്ലെന്നും ഇവര്‍ ഫീസ് ഈടാക്കുന്ന വിവരം അറിയില്ലായിരു​െന്നന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. സംഭവം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിനൊപ്പം സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പോസ്​റ്റിട്ടതോടെയാണ് വിവാദമായത്. അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി തൃപ്പൂണിത്തുറ: താലൂക്ക് ആശുപത്രിയിലെ ഡി​െസബിലിറ്റി സര്‍ട്ടിഫിക്കറ്റിനു വേണ്ടിയുള്ള ഐ.ക്യു ടെസ്​റ്റിന് പണം ഈടാക്കുന്നതായ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചോറ്റാനിക്കര സ്വദേശിനി സിന്‍സി അനില്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇതേ ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിർദേശം നല്‍കിയതായി മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.