കണ്ണൂർ വി.സി നിയമനം: അപ്പീൽ നൽകും

കൊച്ചി: കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥി​ൻെറ പുനർനിയമനം ശര​ിവെച്ച ഹൈകോടതി സിംഗിൾ ബെഞ്ച്​ ഉത്തരവിനെതിരെ ഹരജിക്കാർ അപ്പീൽ നൽകും. വി.സി നിയമനത്തിന് പ്രായപരിധി യു.ജി.സി നിഷ്കർഷിച്ചിട്ടില്ലെന്ന സിംഗിൾബെഞ്ചി​ൻെറ വിലയിരുത്തൽ നിയമപരമല്ലെന്നതടക്കം ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന്​ ഹരജിക്കാരായ സർവകലാശാല സെനറ്റ്​ അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസും അറിയിച്ചു. നിയമനത്തിൽ രാഷ്​ട്രീയ ഇടപെടലുകളും സമ്മർദവുമുണ്ടെന്ന വാദം കോടതി പരിഗണിക്കാതിരുന്നതിനെയും അപ്പീലിൽ ചോദ്യംചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.