Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:39 AM IST Updated On
date_range 16 Dec 2021 5:39 AM ISTകണ്ണൂർ വി.സി നിയമനം: അപ്പീൽ നൽകും
text_fieldsbookmark_border
കൊച്ചി: കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥിൻെറ പുനർനിയമനം ശരിവെച്ച ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ അപ്പീൽ നൽകും. വി.സി നിയമനത്തിന് പ്രായപരിധി യു.ജി.സി നിഷ്കർഷിച്ചിട്ടില്ലെന്ന സിംഗിൾബെഞ്ചിൻെറ വിലയിരുത്തൽ നിയമപരമല്ലെന്നതടക്കം ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ഹരജിക്കാരായ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്തും അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസും അറിയിച്ചു. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുകളും സമ്മർദവുമുണ്ടെന്ന വാദം കോടതി പരിഗണിക്കാതിരുന്നതിനെയും അപ്പീലിൽ ചോദ്യംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story