കോതമംഗലം: വേമ്പനാട്ടുകായൽ കീഴടക്കാൻ കോതമംഗലത്തുനിന്ന് കൊച്ചുമിടുക്കി എത്തുന്നു. ജനുവരി എട്ടിന് കായലിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ നാല് കി.മീ. നീന്തിക്കടന്ന് റെക്കോഡ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഗിന്നസ് റെക്കോഡാണ് ജുവൽ മറിയം ബേസിലിൻെറ (ഏഴ്) സ്വപ്നം. കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിൻെറയും അഞ്ജലിയുടെയും രണ്ടാമത്തെ മകളാണ് ജുവൽ. ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലുകിലോമീറ്ററോളം ആഴമേറിയ കായൽ നീന്തിക്കടക്കുന്ന റെക്കോഡ്സിന് ശ്രമിക്കുന്നത്. കറുകടം വിദ്യ വികാസ് സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബീജു തങ്കപ്പനാണ് പരിശീലകൻ. EK KMGM 2 Juvel കായൽ നീന്താൻ തയാറെടുക്കുന്ന ജുവൽ മറിയം ബേസിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.