ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പുത്സവത്തിൻെറ ഭാഗമായി പാര്‍വതിദേവിയുടെ തിരുനട തുറന്നു. അമ്മേ നാരായണ, ദേവീനാരായണ മന്ത്രജപങ്ങളാല്‍ അന്തരീക്ഷം ഭക്തിനിര്‍ഭരമായി. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടതുറപ്പ് മഹോത്സവം. നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍നിന്ന് അകവൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ത്തി. ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും അകവൂര്‍ മനയിലെ കാരണവരായ അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, നീരജ് കൃഷ്ണ എന്നിവരില്‍നിന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിന് ദേശക്കാര്‍ െതരഞ്ഞെടുത്ത സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളും സന്നിഹിതരായി. നടതുറപ്പിൻെറ 12 നാളില്‍ ശ്രീകോവില്‍ രാത്രി തുറന്നിരിക്കും. പുലര്‍ച്ച ദര്‍ശനത്തിനു മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കും. ഈ മാസം 30 വരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനം വഴിയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കുന്നത്. ചിത്രം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നട തുറപ്പ് മഹോത്സവത്തിനു മുന്നോടിയായി അകവൂര്‍ മനയില്‍നിന്ന് ആരംഭിച്ച തിരുവാഭരണ എഴുന്നള്ളിപ്പ് ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.