Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവൈരാണിക്കുളത്ത്​...

തിരുവൈരാണിക്കുളത്ത്​ പാര്‍വതിദേവിയുടെ നട തുറന്നു

text_fields
bookmark_border
തിരുവൈരാണിക്കുളത്ത്​ പാര്‍വതിദേവിയുടെ നട തുറന്നു
cancel
ശ്രീമൂലനഗരം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ നടതുറപ്പുത്സവത്തി​ൻെറ ഭാഗമായി പാര്‍വതിദേവിയുടെ തിരുനട തുറന്നു. അമ്മേ നാരായണ, ദേവീനാരായണ മന്ത്രജപങ്ങളാല്‍ അന്തരീക്ഷം ഭക്തിനിര്‍ഭരമായി. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമുള്ള കര്‍ശന നിയന്ത്രണങ്ങളോടെയാണ് നടതുറപ്പ്​ മഹോത്സവം. നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍നിന്ന്​ അകവൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ദീപം പകര്‍ത്തി. ദേവിക്ക്​ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും അകവൂര്‍ മനയിലെ കാരണവരായ അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, നീരജ് കൃഷ്ണ എന്നിവരില്‍നിന്ന് ക്ഷേത്ര ട്രസ്​റ്റ്​ പ്രസിഡൻറ്​ അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിന്​ ദേശക്കാര്‍ ​െതരഞ്ഞെടുത്ത സമുദായം തിരുമേനിയും ക്ഷേത്ര ട്രസ്​റ്റ്​ പ്രതിനിധികളും സന്നിഹിതരായി. നടതുറപ്പി​ൻെറ 12 നാളില്‍ ശ്രീകോവില്‍ രാത്രി തുറന്നിരിക്കും. പുലര്‍ച്ച ദര്‍ശനത്തിനു മുന്നോടിയായി ദേവിയെ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളിക്കും. ഈ മാസം 30 വരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനം വഴിയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം നല്‍കുന്നത്. ചിത്രം: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നട തുറപ്പ് മഹോത്സവത്തിനു മുന്നോടിയായി അകവൂര്‍ മനയില്‍നിന്ന്​ ആരംഭിച്ച തിരുവാഭരണ എഴുന്നള്ളിപ്പ് ഘോഷയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story