കൊച്ചി: മാറ്റത്തെക്കുറിച്ച് സംസാരിച്ചു നില്‍ക്കാതെ ഓരോരുത്തരും അത് കൊണ്ടുവരുകയാണ് വേണ്ടതെന്ന് സിനിമ നടി മംമ്ത മോഹന്‍ദാസ്. റോട്ടറി ക്ലബ് കൊച്ചിന്‍ നൈറ്റ്സ് നേതൃത്വത്തില്‍ ഓട്ടിസ്റ്റിക് കുട്ടികളെ സഹായിക്കുന്നതിന് സംഘടിപ്പിച്ച സാൻറ റൺ സമാപന ചടങ്ങിൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി. റോട്ടറി ക്ലബ് നിയുക്ത ഗവര്‍ണര്‍ രാജ്‌മോഹന്‍ നായര്‍, ഡോ. ആൻറണി ചേറ്റുപുഴ, ഡോ. ടോണി തോപ്പില്‍, സുരേഷ് നായര്‍, പി.ജെ. വിജയന്‍, ഇ.പി. ഷമീര്‍ എന്നിവര്‍ സംസാരിച്ചു. സാൻറ റണ്ണില്‍ 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 50 കിലോമീറ്റര്‍ സൈക്ലിങ്, 10 കിലോമീറ്റര്‍ ഓട്ടം, അഞ്ച് കിലോമീറ്റര്‍ ഫണ്‍ വാക് എന്നിവയാണ് അരങ്ങേറിയത്. ആദ്യം ഫിനിഷ് ചെയ്ത ജോണി പോള്‍, വിവേക് കുമാര്‍ ആശിഷ്, റെമ, സാഗര്‍ സുധാകര്‍, അബി ഈസോ, ബാലചന്ദ്ര പട്ടീല്‍, ദീപക് അഗര്‍വാള്‍, ഡോ. കൃതി ഉള്ളാള്‍, എം.ജി. ശിവദാസ്, കൃഷ്ണ രാജീവ്, ഡോണി എന്നിവര്‍ക്കും വ്യത്യസ്ത ഇനങ്ങളിലെ മികവിന് പോള്‍, സതീഷ്, ഗോപാലകൃഷ്ണന്‍, ലിബ സാദിഖ്, സാബു ജോണി എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ER mamta mohandas: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സിൻെറ സാൻറ റണ്‍ സമാപന ചടങ്ങില്‍ സിനിമ നടി മംമ്ത മോഹന്‍ദാസ് കേക്ക് മുറിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.