Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടിസ്​റ്റിക്​...

ഓട്ടിസ്​റ്റിക്​ കുട്ടികൾക്കായി സാൻറ റൺ

text_fields
bookmark_border
കൊച്ചി: മാറ്റത്തെക്കുറിച്ച് സംസാരിച്ചു നില്‍ക്കാതെ ഓരോരുത്തരും അത് കൊണ്ടുവരുകയാണ്​ വേണ്ടതെന്ന് സിനിമ നടി മംമ്ത മോഹന്‍ദാസ്. റോട്ടറി ക്ലബ് കൊച്ചിന്‍ നൈറ്റ്സ്​ നേതൃത്വത്തില്‍ ഓട്ടിസ്​റ്റിക് കുട്ടികളെ സഹായിക്കുന്നതിന് സംഘടിപ്പിച്ച സാൻറ റൺ സമാപന ചടങ്ങി​ൻെറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി. റോട്ടറി ക്ലബ് നിയുക്ത ഗവര്‍ണര്‍ രാജ്‌മോഹന്‍ നായര്‍, ഡോ. ആൻറണി ചേറ്റുപുഴ, ഡോ. ടോണി തോപ്പില്‍, സുരേഷ് നായര്‍, പി.ജെ. വിജയന്‍, ഇ.പി. ഷമീര്‍ എന്നിവര്‍ സംസാരിച്ചു. സാൻറ റണ്ണില്‍ 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 50 കിലോമീറ്റര്‍ സൈക്ലിങ്​, 10 കിലോമീറ്റര്‍ ഓട്ടം, അഞ്ച് കിലോമീറ്റര്‍ ഫണ്‍ വാക് എന്നിവയാണ് അരങ്ങേറിയത്. ആദ്യം ഫിനിഷ് ചെയ്ത ജോണി പോള്‍, വിവേക് കുമാര്‍ ആശിഷ്, റെമ, സാഗര്‍ സുധാകര്‍, അബി ഈസോ, ബാലചന്ദ്ര പട്ടീല്‍, ദീപക് അഗര്‍വാള്‍, ഡോ. കൃതി ഉള്ളാള്‍, എം.ജി. ശിവദാസ്, കൃഷ്ണ രാജീവ്, ഡോണി എന്നിവര്‍ക്കും വ്യത്യസ്ത ഇനങ്ങളിലെ മികവിന് പോള്‍, സതീഷ്, ഗോപാലകൃഷ്ണന്‍, ലിബ സാദിഖ്, സാബു ജോണി എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ER mamta mohandas: റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്‌സി​ൻെറ സാൻറ റണ്‍ സമാപന ചടങ്ങില്‍ സിനിമ നടി മംമ്ത മോഹന്‍ദാസ് കേക്ക് മുറിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story