കാഞ്ഞിരമറ്റം സെൻറ് ഇഗ്​നേഷ്യസ് സ്കൂളിനു പുരസ്കാരം നൽകി

കാഞ്ഞിരമറ്റം സൻെറ് ഇഗ്​നേഷ്യസ് സ്കൂളിനു പുരസ്കാരം നൽകി കാഞ്ഞിരമറ്റം: സൻെറ്​ ഇഗ്​നേഷ്യസ് സ്കൂളിൽ അറബി ഭാഷ പഠനത്തിന് ഹൈസ്കൂൾതലത്തിൽ നടപ്പാക്കിയ പദ്ധതികളെ പ്രകീർത്തിച്ച്​ പുരസ്കാരങ്ങളും പ്രശംസാപത്രങ്ങളും നൽകി. കൂടുതൽപഠന സൗകര്യം കാഞ്ഞിരമറ്റം മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു സ്കൂൾ പ്രവർത്തന പദ്ധതികൾ നടപ്പാക്കിയത്. അനുമോദന ചടങ്ങ് ആമ്പല്ലൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എം. ബഷീർ മദനി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ചെയർമാൻ കെ.എം. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എലിസബത്ത്, അധ്യാപകരായ നദീറ, റുബീന, അനസ് ആമ്പല്ലൂർ, അബ്​ദുസലാം ഇസ്​ലാഹി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.