കൂത്താട്ടുകുളം: ജസ്റ്റിസ് കെ.ടി. തോമസ് കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക, ഇടവക പള്ളി ഭൂരിപക്ഷത്തിന് വിട്ടുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യാക്കോബായ സഭ മേഖലയുടെ നേതൃത്വത്തിൽ 14 പള്ളിയിലൂടെ വാഹനജാഥ നടത്തി. ഇടയാർ സൻെറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ആരംഭിച്ച ജാഥ ഫാ. പോൾ തോമസ് പീച്ചിയിൽ, ഫാ. ബിനു അമ്പാട്ട് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നടത്തി. സഭ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, ഭദ്രാസന കൗൺസിൽ അംഗം ബോബൻ വർഗീസ്, ഫാ. ജോയി ആനക്കുഴി, ഫാ. ബോബി തറയാനി, ഫാ. പ്രിൻസ് മരുതനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: കൂത്താട്ടുകുളം മേഖല യാക്കോബായ സുറിയാനി സഭ നടത്തിയ വാഹനജാഥ ഫാ. പോൾ തോമസ് പീച്ചിയിൽ ഫാ. ബിനു അമ്പാട്ട് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.