പെരുമ്പാവൂര്‍: പട്ടികജാതി ക്ഷേമത്തിന് അനുവദിച്ച കോടിക്കണക്കിന് രൂപ ചെലവഴിക്കാത്തതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. 2010-11 മുതല്‍ 2020-21 വരെ അനുവദിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ച് ഡോ. അംബേദ്കര്‍ സാംസ്കാരിക വേദി പ്രസിഡന്റ് ശിവന്‍ കദളിയാണ് പരാതി നല്‍കിയത്. 2019-20 വര്‍ഷത്തില്‍ അനുവദിച്ച 3002. 84 കോടിയില്‍ 1490. 26 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. 2019-20 വര്‍ഷത്തില്‍ അനുവദിച്ച തുകയുടെ പകുതിപോലും ചെലവഴിച്ചിട്ടില്ല. പട്ടികജാതിക്കാര്‍ ദാരിദ്ര്യത്തിലും കടബാധ്യതയിലും അകപ്പെട്ട് ദുരിതപൂര്‍ണമായി കഴിയുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന തുകപോലും ചെലവഴിക്കാത്തത് അനീതിയും ഭരണഘടന ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതുമാണെന്ന് നിവേദനത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.