ER ANKA 01 GANJAW അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയില്‍ 225 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവിലിരുന്നയാള്‍ പൊലീസ് പിടിയില്‍. അടൂര്‍ വടക്കേടത്ത് കാവില്‍ ഷമീര്‍ മന്‍സിലില്‍ ഷമീറാണ് (38) പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ജില്ല റൂറല്‍ എസ്.പി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍നിന്നാണ് പിടികൂടിയത്. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കറുകുറ്റി കഞ്ചാവ് കേസില്‍ അനസ്, ഫൈസല്‍, വര്‍ഷ, മുനീര്‍, അബുതാഹിര്‍ എന്നിവര്‍ ഇതിനോടകം പിടിയിലായി. കഴിഞ്ഞ നവംബര്‍ എട്ടിന് ആന്ധ്രയിലെ പഡേരുവില്‍നിന്ന് രണ്ട് കാറില്‍ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയില്‍ ഡാന്‍സാഫ് ടീമും അങ്കമാലി പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ER ANKA 01 GANJAW പിടിയിലായ ഷമീര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.