ലക്ഷദ്വീപിലെ കപ്പൽ കന്നിയാത്രയിൽ അഴിമുഖത്ത് കുടുങ്ങി

കൊച്ചി: ലക്ഷദ്വീപിലെ ആദ്യ ഓയിൽ കപ്പലായ എം.ടി തിലകം കന്നിയാത്രയിൽ അഴിമുഖത്ത് കുടുങ്ങി. കൊച്ചിയിൽനിന്ന് പെട്രോൾ, ഡീസൽ എന്നിവയുമായി പുറപ്പെട്ട കപ്പലാണ് ആഴം കുറഞ്ഞ ഭാഗത്തേക്ക് തെന്നിമാറിയത്. തിങ്കളാഴ്ച മൂന്നോടെ കവരത്തി തുറമുഖത്ത് കയറവേ ഒഴുക്കിൽപ്പെട്ട് ആഴം കുറഞ്ഞ എൻട്രൻസ് സിഗ്‌നൽ പോസ്റ്റിന് അടുത്ത് അടിത്തട്ടിൽ തങ്ങി നിൽക്കുകയായിരുന്നു. സ്‌കൂബ റസ്‌ക്യൂ സംഘവും തുറമുഖ വകുപ്പ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കപ്പൽ മാറ്റാൻ കഴിഞ്ഞില്ല. കപ്പൽ അഴിമുഖത്ത് കുടുങ്ങി കിടക്കുന്നത് മറ്റ് യാത്ര-ചരക്ക്​ കപ്പലുകളുടെ യാത്രക്ക്​ തടസ്സമായി. വേലിയിറക്ക സമയമായതിനാൽ കപ്പൽ വലിച്ചുമാറ്റാൻ സാധിക്കില്ല. അർധരാത്രിയോടെ വേലിയേറ്റ സമയത്ത് കപ്പൽ മാറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.