ചാക്കോത്ത്മല പട്ടികജാതി കോളനിയിൽ മണ്ണെടുപ്പ്

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ ചാക്കോത്ത്മലയിലെ പട്ടികജാതി കോളനി മണ്ണെടുക്കല്‍ ഭീഷണിയില്‍. കോളനിയോട് ചേര്‍ന്ന സ്വകാര്യ സ്ഥാപനം കഴിഞ്ഞ ദിവസം ഇവിടെനിന്ന് മണ്ണെടുത്തിരുന്നു. ഭൂമി നിരപ്പാക്കി ഗ്രൗണ്ട് ഉണ്ടാക്കുന്നതിനാണ് മണ്ണ് മാറ്റുന്നത്. പുറത്തേക്ക് മണ്ണ് കൊണ്ടുപോകുന്നില്ലെന്നാണ് ഇവര്‍ പഞ്ചായത്തിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, രാത്രി വ്യാപകമായി ഇവിടെനിന്ന് മണ്ണ് കടത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനോട് ചേര്‍ന്ന് ഏകദേശം നൂറടി ഉയരത്തില്‍ നില്‍ക്കുന്ന കോളനി ഏതുസമയവും നിലംപൊത്താറായ സ്ഥിതിയിലാണ്. കോളനിയിലെ പലവീടുകളും മണ്ണെടുപ്പിനെത്തുടര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ വക്കിലാണ് സ്ഥിതിചെയ്യുന്നത്. കോളനിയിലെ ഒരു വയോധികയുടെ പുരയിടം ഇതിനകം മണ്ണിടിഞ്ഞ് അപ്രത്യക്ഷമായി. സ്ഥലത്തിന്റെ അതിര് കാണണമെങ്കില്‍ ഗര്‍ത്തത്തിന്‍റെ അടിഭാഗത്ത് എത്തണം. കോളനിയിലേക്ക് പോകുന്ന പ്രധാന റോഡും ഏതുസമയത്തും ഇടിയുമെന്ന ഭീഷണിയിലാണ്. കഴിഞ്ഞ ഒക്ടോബര്‍ 21ന് ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് 42 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു. പടം. ചാക്കോത്തുമല കോളനിക്ക് സമീപം മണ്ണ് നീക്കിയനിലയില്‍ (em paiii 2 chaycoth)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.