ആലുവ: നഗരത്തിൽ കുടിവെള്ള വിതരണ . ഏറെ പണിപ്പെട്ടാണ് കാർ നീക്കാൻ കഴിഞ്ഞത്. ആലുവ പാലസ് റോഡിൽ ലക്ഷ്മി നഴ്സിങ് ഹോമിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. സമീപത്തെ ഓഫിസിലേക്ക് യാത്രക്കാരനുമായെത്തിയ ഇന്നോവ കാർ തിരികെപ്പോകുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകിയ കുഴിയിൽ പിൻചക്രം പുതഞ്ഞത്. ഏറെനേരം ശ്രമിച്ചിട്ടും കാർ കരകയറ്റാനായില്ല. തുടർന്ന്, അതുവഴിവന്ന ഗുഡ്സ് ഓട്ടോയുടെ സഹായത്താൽ കയർ ഉപയോഗിച്ച് കെട്ടിവലിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് കാർ കുഴിയിൽ നിന്ന് കയറ്റിയത്. വാട്ടർ അതോറിറ്റിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനാസ്ഥമൂലം മാസങ്ങളായി ജനങ്ങൾ ദുരിതത്തിലാണ്. പൈപ്പുകൾ സ്ഥാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും യഥാസമയം റോഡ് റീ ടാറിങ് നടത്തിയിട്ടില്ല. പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും കൂട്ടി യോജിപ്പിച്ച ഭാഗത്ത് ചോർച്ചയുണ്ടാകുന്നത് നിർമാണത്തിലെ തകരാറാണെന്നാണ് ആക്ഷേപം. പൊടിശല്യവും രൂക്ഷമാണ്. ക്യാപ്ഷൻ ea yas10 car ആലുവ പാലസ് റോഡിൽ ലക്ഷ്മി നഴ്സിങ് ഹോമിന് മുന്നിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ താഴ്ന്ന കാറിന്‍റെ ചക്രം നീക്കാൻ ശ്രമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.