Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടിയുണ്ടായ...

പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ കാറിന്‍റെ ചക്രം താഴ്ന്നു

text_fields
bookmark_border
പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ കാറിന്‍റെ ചക്രം താഴ്ന്നു
cancel
ആലുവ: നഗരത്തിൽ കുടിവെള്ള വിതരണ . ഏറെ പണിപ്പെട്ടാണ് കാർ നീക്കാൻ കഴിഞ്ഞത്. ആലുവ പാലസ് റോഡിൽ ലക്ഷ്മി നഴ്സിങ് ഹോമിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. സമീപത്തെ ഓഫിസിലേക്ക് യാത്രക്കാരനുമായെത്തിയ ഇന്നോവ കാർ തിരികെപ്പോകുന്നതിനിടെയാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകിയ കുഴിയിൽ പിൻചക്രം പുതഞ്ഞത്. ഏറെനേരം ശ്രമിച്ചിട്ടും കാർ കരകയറ്റാനായില്ല. തുടർന്ന്, അതുവഴിവന്ന ഗുഡ്സ് ഓട്ടോയുടെ സഹായത്താൽ കയർ ഉപയോഗിച്ച് കെട്ടിവലിച്ചും നാട്ടുകാരുടെ സഹായത്തോടെയുമാണ് കാർ കുഴിയിൽ നിന്ന്​ കയറ്റിയത്. വാട്ടർ അതോറിറ്റിയുടെയും പി.ഡബ്ല്യു.ഡിയുടെയും അനാസ്ഥമൂലം മാസങ്ങളായി ജനങ്ങൾ ദുരിതത്തിലാണ്. പൈപ്പുകൾ സ്ഥാപിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും യഥാസമയം റോഡ് റീ ടാറിങ് നടത്തിയിട്ടില്ല. പുതിയ പൈപ്പ് സ്ഥാപിച്ചിട്ടും കൂട്ടി യോജിപ്പിച്ച ഭാഗത്ത് ചോർച്ചയുണ്ടാകുന്നത് നിർമാണത്തിലെ തകരാറാണെന്നാണ് ആക്ഷേപം. പൊടിശല്യവും രൂക്ഷമാണ്. ക്യാപ്ഷൻ ea yas10 car ആലുവ പാലസ് റോഡിൽ ലക്ഷ്മി നഴ്സിങ് ഹോമിന് മുന്നിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ താഴ്ന്ന കാറിന്‍റെ ചക്രം നീക്കാൻ ശ്രമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story