ആലപ്പുഴ: അഴിമതിയും മോഷണവും കെ.കെ. മഹേശനെപ്പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാർഥ ശകുനിയെന്ന് ഗോകുലം ഗോപാലൻ. തനിക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശത്തോട് പ്രതികരിച്ച് ഇറക്കിയ കുറിപ്പിലാണ് ഈ ആരോപണം. ശ്രീനാരായണ ധർമപരിപാലന യോഗമെന്നായിരുന്നു എസ്.എൻ.ഡി.പിയുടെ പൂർണരൂപം. അത് ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ, അഴിമതിയും കുടുംബാധിപത്യവും മുഖമുദ്രയാക്കി വെള്ളാപ്പള്ളി നേതാവായി വന്നതുമുതൽ എസ്.എൻ.ഡി.പിയുടെ പൂർണരൂപം മറ്റൊന്നായി തീർന്നോയെന്ന് അറിയില്ല. യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമിക്കുന്ന ഈ ഉപജാപക സംഘത്തെയാണ് ഓരോ ഇഴവഭവനങ്ങളിൽനിന്ന് അടിച്ചിറക്കേണ്ടത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചും കൃത്യമായി നികുതിയടച്ചും മാത്രമാണ് താൻ ഇന്നോളം കച്ചവടം ചെയ്തിട്ടുള്ളത്. ആയതിനാൽ വെള്ളാപ്പള്ളിയുടെ വാദങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.