Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെള്ളാപ്പള്ളി നടേശൻ​...

വെള്ളാപ്പള്ളി നടേശൻ​ യഥാർഥ ശകുനിയെന്ന്​​ ഗോകുലം ഗോപാലൻ

text_fields
bookmark_border
ആലപ്പുഴ: അഴിമതിയും മോഷണവും കെ.കെ. മഹേശനെപ്പോലെയുള്ള നിരപരാധികളുടെ മേൽ കെട്ടിവെച്ച് അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വെള്ളാപ്പള്ളി നടേശനാണ് യഥാർഥ ശകുനിയെന്ന്​ ഗോകുലം ഗോപാലൻ. തനിക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമർശത്തോട്​ പ്രതികരിച്ച്​ ഇറക്കിയ കുറിപ്പിലാണ്​ ഈ ആരോപണം​. ശ്രീനാരായണ ധർമപരിപാലന യോഗമെന്നായിരുന്നു എസ്.എൻ.ഡി.പിയുടെ പൂർണരൂപം. അത് ഓരോ മലയാളിക്കും ഹൃദിസ്ഥവുമായിരുന്നു. എന്നാൽ, അഴിമതിയും കുടുംബാധിപത്യവും മുഖമുദ്രയാക്കി വെള്ളാപ്പള്ളി നേതാവായി വന്നതുമുതൽ എസ്.എൻ.ഡി.പിയുടെ പൂർണരൂപം മറ്റൊന്നായി തീർന്നോയെന്ന് അറിയില്ല. യോഗത്തെ മറയാക്കി സ്വന്തം ബിംബം നിർമിക്കുന്ന ഈ ഉപജാപക സംഘത്തെയാണ് ഓരോ ഇഴവഭവനങ്ങളിൽനിന്ന്​ അടിച്ചിറക്കേണ്ടത്. രാജ്യത്തെ നിയമങ്ങൾ പാലിച്ചും കൃത്യമായി നികുതിയടച്ചും മാത്രമാണ് താൻ ഇന്നോളം കച്ചവടം ചെയ്തിട്ടുള്ളത്. ആയതിനാൽ വെള്ളാപ്പള്ളിയുടെ വാദങ്ങളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story