കിഴക്കമ്പലം: കേരളത്തിലെ പട്ടികജാതി പീഡനങ്ങൾ ഓരോ ദിവസവും വർധിച്ചുവരുകയാണെന്നും പട്ടികജാതി കുടുംബങ്ങൾക്ക് കേരളത്തിൽ നീതി നിഷേധിക്കുകയാണെന്നും അതിനാൽ ദീപുവിന്റെ മരണം ദേശീയ പട്ടികജാതി കമീഷന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ പറഞ്ഞു. കിഴക്കമ്പലത്ത് സി.പി.എം പ്രവർത്തകരുടെ മർദനത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്‍റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പട്ടികജാതി കമീഷൻ ദീപുവിനെ വീട് സന്ദർശിക്കാത്തത് സി.പി.എം ഇടപെടൽ മൂലമാണ്. ജില്ല പ്രസിഡന്‍റ് എസ്. ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് രാധാകൃഷ്ണ മേനോൻ തുടങ്ങിയവരും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.