കൊച്ചി: യുദ്ധത്തെതുടർന്ന് യുക്രെയ്നിൽ അകപ്പെട്ട മലയാളി വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി വിദേശ മന്ത്രാലയത്തിനും യുക്രെയ്നിലെ ഇന്ത്യൻ എംബസിക്കും കത്ത് നൽകി. നിരവധി പേരാണ് വിദ്യാഭ്യാസത്തിന് കേരളത്തിൽനിന്ന് യുക്രെയ്നിൽ ഉള്ളത്. അവരുടെ രക്ഷിതാക്കളെല്ലാം വലിയ ആശങ്കയിലാണെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽനിന്ന് യുക്രെയ്നിൽ ഉള്ളവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യൻ എംബസിയെ അറിയിക്കാൻ അവരുടെ വിശദാംശങ്ങൾ 9447001234 എന്ന തന്റെ ഓഫിസ് നമ്പറിലേക്ക് വാട്സ്ആപ് സന്ദേശം അയക്കണമെന്ന് എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.