ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട ഏഴ് കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി റൂറല്‍ പൊലീസ്. അതിനുപുറമെ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന മറ്റ് 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് നൽകി. പോക്സോ കേസ് പ്രതി പള്ളിപ്പുറം കാവാലംകുഴി വീട്ടിൽ ആന്‍റണി പീറ്റർ (54), യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മാറമ്പള്ളി എള്ളുവാരം വീട്ടിൽ അൻസാർ (31), വാഹന മോഷണ കേസ് പ്രതി വടക്കേക്കര ചിറ്റുട്ടുകര മലയിൽ വീട്ടിൽ ആരോമൽ (21), മോഷണക്കേസുകളിലെ പ്രതി കോതമംഗലം നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (28), വധശ്രമ കേസിലെ പ്രതികളായ കൊമ്പനാട് കാരിയേലി മനംകുഴി വീട്ടിൽ ലാലു (27), കളമശ്ശേരി മൂലേപ്പാടം റോഡിൽ ടി.വി.എസ് ജങ്ഷന് സമീപം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (24), പറവൂർ പെരുംപടന്ന ചക്കത്തറ വീട്ടിൽ രാഹുൽ (കണ്ണൻ -24) എന്നിവരുടെ ജാമ്യമാണ് റദ്ദ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.