Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാമ്യം നേടിയശേഷം...

ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യം; ഏഴുപേരുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
ആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട ഏഴ് കുറ്റവാളികളുടെ ജാമ്യം റദ്ദാക്കി റൂറല്‍ പൊലീസ്. അതിനുപുറമെ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന മറ്റ് 64 പേരുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള റിപ്പോര്‍ട്ട് നൽകി. പോക്സോ കേസ്​ പ്രതി പള്ളിപ്പുറം കാവാലംകുഴി വീട്ടിൽ ആന്‍റണി പീറ്റർ (54), യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മാറമ്പള്ളി എള്ളുവാരം വീട്ടിൽ അൻസാർ (31), വാഹന മോഷണ കേസ്​ പ്രതി വടക്കേക്കര ചിറ്റുട്ടുകര മലയിൽ വീട്ടിൽ ആരോമൽ (21), മോഷണക്കേസുകളിലെ പ്രതി കോതമംഗലം നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസിൽ (28), വധശ്രമ കേസിലെ പ്രതികളായ കൊമ്പനാട് കാരിയേലി മനംകുഴി വീട്ടിൽ ലാലു (27), കളമശ്ശേരി മൂലേപ്പാടം റോഡിൽ ടി.വി.എസ് ജങ്​ഷന് സമീപം തിണ്ടിക്കൽ വീട്ടിൽ ഷെഫിൻ (24), പറവൂർ പെരുംപടന്ന ചക്കത്തറ വീട്ടിൽ രാഹുൽ (കണ്ണൻ -24) എന്നിവരുടെ ജാമ്യമാണ് റദ്ദ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story