കുടിവെള്ളക്ഷാമം പരിഹരിക്കണം

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ ആറ് മുതല്‍ 11 വരെയുള്ള വാര്‍ഡുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പെരിയാര്‍വാലി കനാലില്‍നിന്നുള്ള മഠത്തുംപടി കനാലിലെ ജലവിതരണം മുടങ്ങിയതാണ് കാരണം. രണ്ടാഴ്ചയിലധികമായി ജലവിതരണം മുടങ്ങിയിട്ട്. ഈ പ്രദേശങ്ങളിലെ ജനം പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കിണറുകള്‍ വറ്റിയതുകൊണ്ട് ആളുകള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ പലവട്ടം പെരിയാര്‍വാലിയെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് വെങ്ങോല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.