ഭക്ഷണം തൊണ്ടയില്‍കുരുങ്ങി എട്ടുവയസ്സുകാരൻ മരിച്ചു

നെടുങ്കണ്ടം: എട്ടുവയസ്സുകാരൻ തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മരിച്ചു. പാറത്തോട് മായിഭവനത്തില്‍ കാര്‍ത്തിക്കിന്റെ മകന്‍ സന്തോഷ് കുമാറാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് പൊറോട്ട കഴിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30ഓടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്​ പ്രാഥമികചികിത്സ നല്‍കി രാവിലെ 9.55ഓടെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സില്‍ കയറ്റിയെങ്കിലും മരിച്ചു. സന്തോഷ്​ അപസ്മാരത്തിന് തമിഴ്‌നാട് തേനി ജില്ലയിലെ കാണാവിളക്ക് എന്ന സ്ഥലത്ത്​ ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. ഉടുമ്പന്‍ചോല കല്ലുപാലം വിജയമാതാ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്​ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക്​ മാറ്റി. മാതാവ്: ദുര്‍ഗാദേവി. idd സന്തോഷ് കുമാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.