പെരുമ്പാവൂര്‍: നിയോജക മണ്ഡലത്തിലെ ആലുവ-മൂന്നാര്‍ റോഡ് നിര്‍മാണത്തില്‍ കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തും. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ ഏഴു കിലോമീറ്ററോളം വരുന്ന ഭാഗം 12 കോടിയിലധികം അനുവദിച്ച് ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുള്ള അനുമതി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍മാണോദ്ഘാടനവും നടത്തി. ഒരു മാസം പിന്നിട്ടിട്ടും പണി തുടങ്ങിയിട്ടില്ലെന്ന് മാത്രമല്ല മുന്നൊരുക്കംപോലും സ്വീകരിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ഇതുവഴി യാത്ര ദുസ്സഹമാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അടിയന്തരമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കില്‍ അവരെ തടയാനും ഓഫിസ് പിക്കറ്റിങ് അടക്കമുള്ള സമരത്തിനും നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിനോയ് അരീക്കല്‍ അറിയിച്ചു. em pbvr 1 AM Road തകര്‍ന്ന എ.എം റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.