കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ശ്രീശങ്കര ജയന്തി ആഘോഷത്തിന് തുടക്കമായി. ദിവസവും 6.30ന് മഹാഗണപതി ഹോമം, എട്ടിന് വേദം പ്രസ്ഥാനത്ര ഭാഷ്യം, ശങ്കരവിജയ പാരായണം, 8.30ന് മഹാന്യാസയുക്ത രുദ്രാഭിഷേകം, ഉച്ചക്ക് ഒന്നിന് അന്നദാനം, രാത്രി എട്ടിന് ദീപാരാധന, പ്രസാദ വിതരണം എന്നിവ ഉണ്ടാകും. വൈകീട്ട് ആറിന് സംസ്‌കൃത പണ്ഡിതര്‍ പങ്കെടുക്കുന്ന ശാസ്ത്ര വിദ്വത് സദസ്സ് നടക്കും. ശൃംഗേരി മഠത്തിലെ ശാസ്ത്ര പാഠശാല അധ്യക്ഷന്‍ നാഗരാജ ഭട്ട് അധ്യക്ഷതവഹിക്കും. ആറിന് ശങ്കരജയന്തി സമ്മേളനത്തില്‍ മധ്യപ്രദേശ് ഷാഡോള്‍ ഡിവിഷന്‍ കമീഷണര്‍ രാജീവ് കര്‍മ മുഖ്യാതിഥി ആയിരിക്കും. മഠത്തില്‍ നടക്കുന്ന രഥോത്സവത്തോടുകൂടി ശങ്കരജയന്തി ആഘോഷങ്ങള്‍ സമാപിക്കുമെന്ന് ശൃഗേരിമഠം മാനേജര്‍ പ്രഫ. എ. സുബ്രഹ്മണ്യ അയ്യര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.