പറവൂർ: കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ പറവൂർ മുസ്രിസ് ടൂറിസം സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച . ടി.ബി റോഡിന് സമീപം പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മുസ്രിസ് ടൂറിസം സഹകരണ സംഘം പ്രസിഡന്‍റ് രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, ഉപാധ്യക്ഷൻ എം.ജെ. രാജു, കെ.പി. ധനപാലൻ, ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഭരണസമിതി അംഗം ഡെന്നി തോമസ്, സെക്രട്ടറി എം. കുട്ടപ്പൻ, ഹാറുൺ എന്നിവർ സംസാരിച്ചു. തുടർന്ന് പൊന്തിമുഴക്കം അരങ്ങേറി. ഒരാഴ്ച നീളുന്ന പൈതൃകോത്സവത്തിൽ ദിവസവും വൈകീട്ട് കലാപരിപാടികൾ അരങ്ങേറും. ഇതിന്റെ ഭാഗമായി പരമ്പരാഗത ഉൽപന്നങ്ങളുമായി ആരംഭിച്ച തണ്ണീർപന്തൽ പ്രദർശന വിൽപനമേള ജനശ്രദ്ധ പിടിച്ചുപറ്റിയതായി സംഘാടകർ പറഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, പരമ്പരാഗത വ്യവസായ ഉൽപന്നങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, പ്രകൃതിവിഭവങ്ങൾ, പഴവർഗങ്ങൾ, ആറന്മുള കണ്ണാടി, മൺപാത്രങ്ങൾ, പച്ചക്കറികൾ, ഫലവൃക്ഷ തൈകൾ തുടങ്ങിയവ മേളയിലുണ്ട്. ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പത് വരെയുള്ള പ്രദർശനം സൗജന്യമാണ്. തിങ്കളാഴ്ച വൈകീട്ട് 6.30ന് നൃത്തസന്ധ്യ അരങ്ങേറും. ചൊവ്വാഴ്ച വൈകീട്ട് 6.30ന് നൃത്താവിഷ്കാരം. ബുധനാഴ്ച രാവിലെ 10ന് കേരളത്തിലെ പൈതൃക കലകൾ' വിഷയത്തിൽ സെമിനാർ. വൈകീട്ട് 6.30ന് കുടുക്കവീണക്കച്ചേരി, തുടർന്ന് അഷ്ടപതിയാട്ടം. നാലിന് വൈകീട്ട് 6.30ന് മാർഗംകളി, എരുത്കളി, മുളം ചെണ്ട ഉപയോഗിച്ചുള്ള ഗോത്രഗീതങ്ങൾ. അഞ്ചിന് വൈകീട്ട് 6.30ന് ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരമുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന അറബനമുട്ട്, ദഫ്മുട്ട്, കോൽക്കളി, ഏഴിന് നാടൻപാട്ട്. ആറിന് വൈകീട്ട് 6.30ന് കരോക്കെ ഗാനമേള. ഏഴിന് രാവിലെ 10ന് കുരുത്തോലക്കളരി, ആറിന് കരോക്കെ ഗാനമേള. എട്ടിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. പടം EA PVR muziris 8 മുസ്രിസ് പൈതൃകോത്സവം പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.