ശങ്കരകൃതികളാല്‍ സംസ്കൃത സര്‍വകലാശാലയില്‍ സംഗീതസപര്യ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷ ഭാഗമായി സംഗീത വിഭാഗം വിദ്യാർഥിനികളും അധ്യാപകരും ചേര്‍ന്ന് ശങ്കരകൃതികളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതസപര്യ ശ്രദ്ധേയമായി. ഗണേശ പഞ്ചരത്‌നം, അന്നപൂര്‍ണാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ഭജഗോവിന്ദം എന്നീ ശങ്കരകൃതികളുടെ സംഗീതാവിഷ്കാരം സര്‍വകലാശാല കാലടി മുഖ്യകേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിലെ സെമിനാര്‍ ഹാളിലാണ് നടന്നത്. സംഗീത വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനികളായ കെ.ആര്‍. ആര്യദത്ത, വിഷ്ണുപ്രഭ, എം.എഫില്‍ വിദ്യാർഥിനികളായ എസ്. ഗോപിക, ആര്‍. മീര, എം.എ. രണ്ടാം സെമസ്റ്റര്‍ വിദ്യാർഥിനി അഞ്ജലി എസ്. ഭട്ട്, അധ്യാപകരായ അനന്തുലാല്‍ (വയലിന്‍), പി. അരുണ്‍കുമാര്‍ (മൃദംഗം) എന്നിവര്‍ സംഗീതസപര്യയില്‍ പങ്കെടുത്തു. ചിത്രം: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിച്ച സംഗീതസപര്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.