കെ.എൻ.എം ഈദ് മീറ്റ് നടത്തി കൊച്ചി: കേരള നദ്വത്തുൽ മുജാഹിദ്ദീൻ (കെ.എൻ.എം) ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഈദ് മീറ്റ് സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സഹവർത്തിത്വവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയെന്നും ഇവ കൊണ്ട് മാത്രമേ വെറുപ്പ് പ്രചാരണത്തിന് തടയിടാനാവൂവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പച്ചക്കള്ളങ്ങളും സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അയൽപക്കങ്ങൾ ശക്തിപ്പെടുത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തിലെ അനിവാര്യതയാണെന്ന് ഈദ് സന്ദേശം നൽകിയ എം.എം. അക്ബർ പറഞ്ഞു. കെ.എൻ.എം ജില്ല പ്രസിഡന്‍റ് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. എം.എം. മദനി മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. ജെബി മേത്തർ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ അൻസിയ, പ്രഫ. എം.കെ. സാനു, മുൻ മേയർ സൗമിനി ജയിൻ, ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം, രംഗദാസ പ്രഭു, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് എം.കെ. അബൂബക്കർ ഫാറൂഖി, എം. സ്വലാഹുദ്ദീൻ മദനി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.