കോലഞ്ചേരി: സെന്‍റ് പീറ്റേഴ്സ് സ്കൂളിൽ നിർമിച്ച സ്പോർട്സ് സെന്‍ററിൻെറയും ഓൾ കേരള സബ് ജൂനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റിൻെറയും ഉദ്ഘാടനം മലങ്കര ഓർത്തഡോക്സ് സഭ അഹ്മദാബാദ്-കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർവഹിച്ചു. സ്കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ അധ്യക്ഷത വഹിച്ചു. മാനേജർ അഡ്വ. മാത്യു പി. പോൾ, മുൻ മാനേജർ ഫാ. സി.എം. കര്യാക്കോസ്, ഫാ. ഗീവർഗീസ് അലക്സ്, ഫാ. കുര്യാക്കോസ് അലക്സ്, ജില്ല ബാഡ്മിന്‍റൺ അസോസിയേഷൻ സെക്രട്ടറി കെ.ജെ. റസ്സൽ, പള്ളി ട്രസ്റ്റിമാരായ ബാബു പി. പോൾ, ബെന്നി നെല്ലിക്കാമുറി, പി.ടി.എ പ്രസിഡന്‍റ് ജയിംസ് പാറേക്കാട്ടിൽ, പ്രിൻസിപ്പൽമാരായ ഹണി ജോൺ തേനുങ്കൽ, കെ.ഐ. ജോസഫ്, കെ.ടി. സിന്ധു, ജയ് ഏലിയാസ് എന്നിവർ സംസാരിച്ചു. കടയിരുപ്പ് പ്ലാന്‍റ് ലിപ്പിഡ്സ് കമ്പനി അഞ്ചുകോടി ചെലവഴിച്ചാണ് അന്തർദേശീയ നിലവാരത്തിൽ സ്പോർട്സ് സെന്‍റർ നിർമിച്ചത്. ഉദ്ഘാടനത്തിൻെറ ഭാഗമായി ഈ മാസം 13 വരെ നടക്കുന്ന ടൂർണമെന്‍റിൽ മൂന്നുവിഭാഗങ്ങളിലായി 1350 മത്സരാർഥികൾ മാറ്റുരക്കും. നാല് കോർട്ടുകളിലാണ് മത്സരം. ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.