കോതമംഗലം: സമൂഹത്തിൽ വർധിക്കുന്ന ആക്രമണങ്ങളിലും ലഹരി ഉപയോഗങ്ങളിലും നെല്ലിക്കുഴി തീർഥാടന സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമിതി നേതൃത്വത്തിൽ പഞ്ചസാമൂഹിക തിന്മകൾക്കെതിരെ സമൂഹത്തിൽ ബോധവത്കരണം ലക്ഷ്യത്തോടെ തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ആറാമത് മതേതര തീർഥാടനം നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിൽ എത്തിയതോടെ സമാപിച്ചു. ക്ഷേത്ര സന്നിധിയിൽ സംഘത്തെ മേൽശാന്തി ബാബു പൂർണകുംഭം നല്കി സ്വീകരിച്ചു. തുടർന്ന് കെടാവിളക്കിലേക്ക് പഴനി ക്ഷേത്രസന്നിധിയിൽനിന്നുള്ള ദീപം പകർന്നു. തീർഥാടന യൂനിയൻ ചെയർമാൻ കെ.എൻ. ബോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എൻ.കെ. അശോകൻ, പി.കെ. അനിൽ, ബിന്ദു വിജയൻ, അമ്പിളി സജീവ്, കെ.ജി. കുട്ടപ്പൻ, കെ.കെ. മോഹനൻ, പി.കെ. കൃഷ്ണൻ, എം.ജി. സജീവ്, എൻ.കെ. ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചു കോതമംഗലം: ശ്രീരാമ വിലാസം ചവളർ സൊസൈറ്റി വാരപ്പെട്ടി ശാഖ തേജസ്സ് പുരുഷ മൈക്രോ ഫിനാൻസ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. കോഓഡിനേറ്റർ കാർത്യായനി നാരായണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി സംസ്ഥാന സെക്രട്ടറി സി.ഇ. ശശി, ശാഖ പ്രസിഡന്‍റ് സി.ഐ. രാജേന്ദ്രൻ, സെക്രട്ടറി വി.കെ. നാരായണൻ, ഇ.കെ. സതീഷ് കുമാർ, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.