മാലിന്യം തള്ളിയ കുറ്റത്തിന് പഞ്ചായത്ത് പിഴ ഈടാക്കി

പെരുമ്പാവൂര്‍: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് . രായമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കീഴില്ലത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പ്ലാസ്റ്റിക്, ഫൈബര്‍ മാലിന്യങ്ങള്‍ തള്ളിയത്. പഞ്ചായത്ത് 25,000 രൂപ പിഴ അടപ്പിക്കുകയും മാലിന്യം മാറ്റിക്കുകയും സ്ഥല ഉടമക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍.പി. അജയകുമാര്‍, സെക്രട്ടറി ബി. സുധീര്‍, വാര്‍ഡ് മെംബര്‍ എന്‍.എസ്. സുബിന്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.