മാതൃദിനാഘോഷങ്ങളിൽ പങ്കുചേർന്ന്​ ഉമ തോമസ്​

കൊച്ചി: വിവിധ ദേവാലയങ്ങളിൽനിന്നാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസ്​ ഞായറാഴ്ച ​പ്രചാരണത്തിന്​ തുടക്കമിട്ടത്​. ശേഷം മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം മാതൃദിനാഘോഷങ്ങളിൽ പങ്കുചേർന്നു. അന്തേവാസികളായ അമ്മമാരോടൊപ്പം ഏറെസമയം ചെലവഴിച്ചാണ്​ അവർ മടങ്ങിയത്. തുടർന്ന് പി.ടി. തോമസി‍ൻെറ സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് പി.ടി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു. വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ പങ്കുചേർന്നു. അത്താണി കീരേലിമലയിൽ കത്തിനശിച്ച ആശാവർക്കർ മഞ്ജുവി‍ൻെറ വീട്ടിലും അവരെത്തി. മജ്ജ സംബന്ധമായി അസു​ഖം ബാധിച്ച ശ്രീനന്ദനനുവേണ്ടി കളമശ്ശേരി സെന്‍റ്​ പോൾസ് കോളജിൽ നടന്ന രക്തമൂല കോശ നിർണയ ഡോണർ രജിസ്ട്രേഷൻ ക്യാമ്പിലും പങ്കെടുത്തു. വൈകീട്ട്​ കേരള കാത്തലിക് അസോ. സംഘടിപ്പിച്ച പരിപാടിയിലും വെണ്ണല വടക്കനേത്ത് പള്ളിയിൽ മുഹമ്മദ് മൗലൽ ബുഖാരി തങ്ങളുടെ ആണ്ടുനേർച്ചയിലും പങ്കെടുത്തു. പത്രിക സമർപ്പണം ഇന്ന്​ കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് തിങ്കളാഴ്ച നാമനിർദേശക പത്രിക സമർപ്പിക്കും. രാവിലെ 11.45ന്​ കാക്കനാട് കോൺഗ്രസ്‌ ഓഫിസിൽനിന്ന്​ നേതാക്കൾക്കൊപ്പം കലക്ടറേറ്റിലെത്തിയാണ് നാമനിർദേശക പത്രിക സമർപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.