ഓട്ടോകാസ്റ്റിലെ ഉൽപാദനം കുറയുന്നുവെന്ന് മന്ത്രി പി. രാജീവ്

ചേർത്തല: പൊതുമേഖല സ്ഥാപനമായ ഓട്ടോകാസ്റ്റിലെ ഉൽപാദനം വളരെ കുറഞ്ഞുപോകുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഓട്ടോകാസ്റ്റില്‍ സിലിക്ക മണലില്‍നിന്ന് പരിസ്ഥിതിസൗഹൃദ ഇഷ്ടിക നിർമിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുയായിരുന്നു മന്ത്രി. ഓട്ടോകാസ്റ്റിന് ചീത്തപ്പേര് വീണുതുടങ്ങിയിട്ട് നാളേറെയായി. തുടക്കംമുതൽ ഇതുവരെ ലാഭത്തില്‍ എത്താത്ത അത്യപൂര്‍വ പ്രസ്ഥാനമാണിത്. അടുത്ത വര്‍ഷം ഒരുലക്ഷം രൂപയെങ്കിലും ലാഭം കണ്ടെത്താനാകുമോയെന്ന വെല്ലുവിളി മാനേജ്മെന്റ് ഏറ്റെടുക്കണം. 200-250 ടണ്‍ ഉൽപാദനമാണ് നിലവിൽ നടക്കുന്നത്. ഇത് 500 ടണ്ണിലെത്തിയാലേ ലാഭം ഉണ്ടാകൂ. ഓട്ടോകാസ്റ്റ് രക്ഷപ്പെടണമോയെന്ന് ഇപ്പോള്‍ തീരുമാനിക്കണം. രക്ഷപ്പെടാനുള്ള അവസാന അവസരമാണിത്. സര്‍ക്കാര്‍ പണംമുടക്കി നഷ്ടം നികത്താമെന്ന് കരുതേണ്ട. ഓട്ടോകാസ്റ്റ് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നാട്ടിലൊരു പ്രതിസന്ധിയും ഉണ്ടാകില്ല -മന്ത്രി പറഞ്ഞു. ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്​, ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്‌സ് കണ്ണമല, എം.ഡി. പ്രവിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.