മൂവാറ്റുപുഴയിൽ മഴക്കാലപൂർവ ശുചീകരണം

മൂവാറ്റുപുഴ: മഴക്കാലത്തിന് മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണിൽ സമൂഹ ശുചീകരണം സംഘടിപ്പിച്ചു. എൻ.സി.സി കാഡറ്റുകൾ, എൻ.എസ്.എസ് വളന്‍റിയർമാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, വിദ്യാർഥികള്‍, വ്യാപാരികൾ, സാമൂഹിക- സന്നദ്ധ സംഘടന പ്രവർത്തകർ അടക്കം 230ഓളം പേർ പങ്കാളികളായി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സമൂഹ ശുചീകരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. എൽദോസ്​ അധ്യക്ഷത വഹിച്ചു. ശുചീകരണം ചൊവ്വാഴ്ചയും തുടരും. ഇതോടനുബന്ധിച്ച് അയൽക്കൂട്ടങ്ങള്‍ 28 വാര്‍ഡുകളിലും ശുചീകരണം നടത്തും. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൽസലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, ഫാ. ജോസഫ് പുത്തന്‍കുളം, കൗൺസിലർമാരായ ജിനു മടേക്കൻ, കെ.ജി. അനില്‍ കുമാര്‍, അമല്‍ ബാബു, ജോളി മണ്ണൂർ, നജില ഷാജി, സി.ഡി.എസ്. ചെയർപേഴ്സൻ പി.പി. നിഷ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.കെ. സഹദേവന്‍, തുടങ്ങിയവർ സംസാരിച്ചു. നഗര സൗന്ദര്യവത്​കരണത്തിന്റെ ഭാഗമായി നേരത്തേ പ്രധാന മീഡിയനുകളിൽ പുൽത്തകിടികളും പൂച്ചെടികളും വെച്ചുപിടിപ്പിച്ചിരുന്നു. രണ്ടാംഘട്ടത്തിന് തുടക്കംകുറിച്ചാണ് സമൂഹ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. ചിത്രം . മൂവാറ്റുപുഴ നഗരത്തില്‍ നടത്തിയ സമൂഹ ശുചീകരണം ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു EM Mvpa 3 MMC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.