ലോകത്തെ ഏറ്റവും മികച്ച 10 കപ്പല്‍ശാലയിലൊന്നായി കൊച്ചി ഷിപ്​യാര്‍ഡ് മാറുമെന്ന് മധു എസ്. നായര്‍

കൊച്ചി: ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ 10 കപ്പല്‍ശാലയില്‍ ഒന്നായി കൊച്ചി കപ്പല്‍ശാല മാറുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍. കൊച്ചി കപ്പല്‍ശാല ഇന്ന് കൊച്ചിയില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് യൂനിറ്റുള്ള ഒരു ദേശീയ സ്ഥാപനമാണ്. വളര്‍ച്ചയുടെ സുപ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ കപ്പല്‍ശാല ഒരു രാജ്യാന്തര സ്ഥാപനമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞിരുന്ന ഒരുകാലഘട്ടത്തിൽ പലതും നടക്കുമെന്ന് തെളിയിച്ച മഹാപ്രസ്ഥാനമാണ് കൊച്ചി കപ്പല്‍ശാല. കഴിഞ്ഞ 33 വര്‍ഷത്തിനിടക്ക് കൊച്ചി കപ്പല്‍ശാലയിലെ സ്ഥിരം ജീവനക്കാര്‍ക്ക്​ ഒരിക്കല്‍പോലും ഒരു പണിമുടക്ക് നടത്തേണ്ടി വന്നിട്ടില്ലെന്നത് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനശൈലിയുടെ മികവ് വ്യക്തമാക്കുന്നു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പരസ്പര ബഹുമാനത്തോടെ എല്ലാവരുമായും ചര്‍ച്ച ചെയ്ത് രമ്യമായ പരിഹാരം കണ്ടെത്തുകയാണ് ഷിപ്​യാര്‍ഡ് ചെയ്യുന്നത്. തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ കോര്‍പറേറ്റ് ബിസിനസ് ബോഡി എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കൊച്ചിന്‍ ഷിപ്​യാര്‍ഡ് കൈവരിച്ച വളര്‍ച്ച അഭൂതപൂര്‍വമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.