മംഗളൂരു സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഉദ്​ഘാടനം 11ന്

കൊച്ചി: ടാറ്റ ട്രസ്റ്റിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ് ഓങ്കോളജിയുടെ അത്യാധുനിക അർബുദ ചികിത്സാകേന്ദ്രം മംഗളൂരുവിൽ​ ഈമാസം11ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന്​ കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ ഉദ്ഘാടനം നിർവഹിക്കും. ടാറ്റ ട്രസ്റ്റ്‌ മുംബൈ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്‍. ശ്രീനാഥ് ചികിത്സ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യും. മംഗളൂരു ഡറലിക്കട്ടെയിലെ ചികിത്സകേന്ദ്രം വടക്കന്‍ കേരളത്തിലെ രോഗികള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്ന് യെനെപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. യെനെപോയ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സംരംഭമാണ് അർബുദ ചികിത്സാ കേന്ദ്രം. പ്രധാനമന്ത്രിയുടേതടക്കം വിവിധ ചികിത്സാ പദ്ധതികളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അമിതഭാരമില്ലാതെ വിദഗ്​ധ ചികിത്സ ലഭിക്കും. 2008ല്‍ ഇസ്​ലാമിക് അക്കാദമി ഓഫ് എജുക്കേഷനല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലാണ്​ യെനെപോയ ഡീംഡ് ടു ബി യൂനിവേഴ്സിറ്റി സ്ഥാപിച്ചത്​. ഡോ. ജലാലുദ്ദീന്‍ അക്ബര്‍, ഡോ. റോഹന്‍ ഷെട്ടി, അരുണ്‍ എസ്. നാഥ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു. ഫോട്ടോ ക്യാപ്ഷന്‍ യെനെപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുന്നു. ഡോ. ജലാലുദ്ദീന്‍ അക്ബര്‍, ഡോ. റോഹന്‍ ഷെട്ടി, അരുണ്‍ എസ്. നാഥ് എന്നിവര്‍ സമീപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.