താലൂക്കിൽ 16 ക്യാമ്പുകളിൽ 1048 പേർ രജിസ്റ്റർ ചെയ്തു

പറവൂർ: തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് വെള്ളിയാഴ്ച മഴ മാറി നിന്നത് വലിയ ആശ്വാസമായി. മുല്ലപ്പെരിയാറിൽനിന്നും തുറന്നുവിട്ട വെള്ളം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്ന വിശ്വാസത്തിലാണ് താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ. അതേസമയം, പറവൂർ താലൂക്കിലെ 16 ക്യാമ്പുകളിൽ 1048 പേർ താമസിക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുള്ളത് പറവൂരിലാണ്. താലൂക്കിൽ ഏറ്റവും കൂടുതൽ ക്യാമ്പ് പുത്തൻവേലിക്കരയിലാണ്. ആറ്​ ക്യാമ്പുകളിലായി 700 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കടുങ്ങല്ലൂർ, കരുമാല്ലൂർ, കുന്നുകര എന്നിവിടങ്ങളിൽ രണ്ട് വീതവും ഏലൂർ, ചേന്ദമംഗലം എന്നിവിടങ്ങളിൽ ഓരോ ക്യാമ്പുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുത്തൻവേലിക്കര വി.സി.എസ്. സ്കൂൾ, അയിരൂർ സെന്‍റ്​. തോമസ് സ്കൂൾ, ചാത്തേടം സെന്‍റ്​. ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്​ചയാണ് ക്യാമ്പ് തുറന്നത്. പടം EA PVR mazha maari 6 പറവൂർ തട്ടുക്കടവ് പുഴ കലങ്ങി മറിഞ്ഞ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.