കോവിഡ്​: ജില്ല നൽകി 50 ലക്ഷം വാക്​സിൻ

കൊച്ചി: കോവിഡ്​ വാക്‌സിനേഷൻ യജ്ഞത്തിൽ അമ്പത് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല എന്ന സുപ്രധാന നേട്ടം കൈവരിച്ച്​ എറണാകുളം. ജനുവരി 16ന് തുടങ്ങിയ വാക്‌സിനേഷൻ ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് നൽകിയത്. തുടർന്ന്, ഘട്ടംഘട്ടമായി 18 വയസ്സിനു മുകളിലുള്ള സമ്മതമുള്ള എല്ലാവർക്കും ഒക്ടോബർ രണ്ടോടെ ഒന്നാം ഡോസ് നൽകി. ആദ്യ ഡോസിൽ 100 ശതമാനം എന്ന നേട്ടം ജില്ല കൈവരിച്ചു. ജില്ല ഭരണകൂടം, ആരോഗ്യവകുപ്പ്​, എൻ.എച്ച്.എം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തൊഴിൽ, പൊലീസ് വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ പരിശ്രമത്തി​ൻെറ ഫലമാണ് ഈ നേട്ടം. ഇതിനായി 105 സർക്കാർ ആശുപത്രികൾ, 80 ഔട്ട് റീച്ച് സൻെററുകൾ, 84 സ്വകാര്യ ആശുപത്രികൾ എന്നിവ പ്രവർത്തിച്ചു. കടൽ ക്ഷോഭവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിച്ച ചെല്ലാനം നിവാസികൾക്കായി 'ചെല്ലാവാക്സ്', ജില്ലയിലെ ആദിവാസി ഊരുകളിൽ താമസിക്കുന്നവർക്കായി 'ട്രൈബ് വാക്സ്', അതിഥി തൊഴിലാളികൾക്കായി 'ഗസ്​റ്റ്​ വാക്സ്', കിടപ്പ് രോഗികൾക്കും, ഭിന്നശേഷിക്കാർക്കുമായി 'ഡിസ്പാൽ വാക്സ്' തുടങ്ങിയ പ്രത്യേകം വാക്സിനേഷൻ ഡ്രൈവുകൾ നടത്തി. ഗർഭിണികൾക്കായി മാതൃകവചം എന്ന പേരിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവും സംഘടിപ്പിച്ചു. ജില്ലയിൽ 50,06,731 ഡോസ് വാക്സിനാണ് ഇതുവരെ നൽകിയത്. ഇതിൽ 29,84,401 ആദ്യ ഡോസും 20,22,330 രണ്ടാം ഡോസുമാണ്. 5,20,527 ഡോസ് കോവാക്സിനും 44,70,644 ഡോസ് കോവിഷീൽഡും 15,560 ഡോസ് സ്പുട്നിക് വാക്‌സിനുമാണ്. രണ്ടാം ഡോസ് വാക്‌സിനേഷനിൽ 74 ശതമാനം പൂർത്തിയാക്കിയ എറണാകുളം, ഡിസംബർ അവസാനത്തോടെ നൂറ് ശതമാനം രണ്ടു ഡോസ് എന്ന ലക്ഷ്യത്തിലേക്ക്​ മുന്നേറുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.