മൂവാറ്റുപുഴ: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിലെ മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളുടെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ 50 ശതമാനം തുക ബജറ്റിൽ വകയിരുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഈ വിഷയം ഉന്നയിച്ച് ധനമന്ത്രിയെ നേരിട്ട് കണ്ടതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു 1994ൽ നിർദേശിക്കപ്പെട്ട പദ്ധതിയുടെ അലൈൻമൻെറ് തീരുമാനിക്കുകയും 45 മീറ്റർ വീതിയിൽ നിശ്ചയിച്ച് കല്ലിടുകയും ചെയ്തിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. എന്നാൽ, ഇതുവരെ പദ്ധതി പൂർത്തിയാക്കാനായിട്ടില്ല. 1994ൽ 50 കോടിക്ക് പൂർത്തിയാകേണ്ട രണ്ട് പദ്ധതിയുടെയും ഭൂമി ഏറ്റെടുക്കലിനുവേണ്ടി മാത്രം ഇപ്പോൾ 600 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദേശിച്ചതനുസരിച്ച് 50 ശതമാനം തുക സർക്കാർ വകയിരുത്തിയാൽ പദ്ധതിയുടെ ബാക്കി ഭൂമി ഏറ്റെടുക്കൽ തുകയും നിർമാണച്ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ 50 ശതമാനമായ 300 കോടിയാണ് വകയിരുത്തേണ്ടത്. എന്നാൽ, സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. ബജറ്റിൽ പണം വകയിരുത്തിയില്ലെങ്കിൽ പദ്ധതി തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പദ്ധതി യാഥാർഥ്യമാക്കാൻ സർക്കാർ തയാറാകണം. ഇതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ, മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ജനങ്ങളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസും എം.പിക്കൊപ്പം സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.