ഫാ. മാത്യു ചേന്നാത്ത് (57)

കോട്ടയം: കോട്ടയം അതിരൂപതയിലെ തിരുഹൃദയദാസ സമൂഹാംഗമായ നിര്യാതനായി. 1994 ഏപ്രിൽ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചു. കിടങ്ങൂർ ചേന്നാത്ത് പരേതനായ ചാക്കോ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കോട്ടയം അതിരൂപതയിലെ മടമ്പം, അട്ടപ്പാടി, പൂതാളി, ബൈസൺവാലി, പറമ്പൻചേരി എന്നീ ഇടവകകളിലും കിടങ്ങൂർ സ്നേഹഭവൻ, ബ്രോക്കൺബേ (ആസ്​ട്രേലിയ), കുറ്റൂർ ദയറ എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ പയ്യാവൂർ വാതിൽമട സെന്റ് ബർക്​മെൻസ് ആശ്രമത്തിൽ ആത്മീയശുശ്രൂഷകൾ ചെയ്തുവരുകയായിരുന്നു. സഹോദരങ്ങൾ: ഫിലിപ്പ് (അരീക്കര), ഏലിയാമ്മ (രാജാക്കാട്), ഗ്രേസി (ബൈസൺവാലി), സോജൻ (ഓസ്ട്രേലിയ), ജോമോൻ (കിടങ്ങൂർ), ബിജുമോൻ (ഇറ്റലി). സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ 2.30ന് ഗീവർഗീസ് മാർ അപ്രേമിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് തിരുഹൃദയകുന്ന് ആശ്രമത്തിൽ. മൃതദേഹം രാവിലെ എട്ടിന്​ തിരുഹൃദയകുന്ന് ആശ്രമത്തിൽ പൊതുദർശനത്തിന്​ വെക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.