ഭക്ഷ്യക്കിറ്റുകൾ നൽകി 750കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി

വൈപ്പിൻ: വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റി വൈപ്പിൻ നിയോജക മണ്ഡലത്തിലെ 13 തീരദേശ പഞ്ചായത്ത്‌ വാർഡുകളിലെ മത്സ്യ ത്തൊഴിലാളികളുടെയും നിർധനരുടെയും കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ അഞ്ച് തീരദേശ വാർഡുകളിലെ 750 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കോവിഡ് സഹായം നൽകിയത്. പുതുവൈപ്പ് സെന്‍റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ വികാരി പ്രസാദ് കാനപ്പിള്ളി, സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രസികല പ്രിയരാജ്, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സരിത സനൽ, വാർഡ് അംഗങ്ങളായ കെ.ജെ. ജോയ്, ഷീജ റെജു, അഡ്വ. ലിഗീഷ് സേവ്യർ, ഡോ. ടിട്സൺ ദേവസി, ഷൈല ആട്ടിപ്പേറ്റി, ഫീൽഡ് അനിമേറ്റർമാരായ ഷീല ഷാജി, ഷൈബി പീറ്റർ, ലിന്നി ആൽബി, ജൂലി ജോർജ് എന്നിവർ സംസാരിച്ചു. സ്റ്റെല്ല മാരിസ്, സീഫെയരെഴ്‌സ് ഇന്റർനാഷനൽ എന്നീ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.