ശുദ്ധജല വിതരണത്തിന് ഏലൂർ നഗരസഭക്ക് 8.90 കോടിയുടെ പദ്ധതി

കളമശ്ശേരി: ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഏലൂർ നഗരസഭ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി 8.90 കോടിയുടെ പദ്ധതിക്കുള്ള ഡി.പി.ആർ തയാറാക്കാൻ കൗൺസിൽ തീരുമാനം. മഞ്ഞുമ്മലിൽ ഓവർ ഹെഡ് വാട്ടർ ടാങ്ക് പുതിയതായി നിർമിക്കാനും , നഗരസഭ പ്രദേശങ്ങളിലെ എല്ലാ പഴയ എ.സി. പൈപ്പുകളും മാറ്റി പുതിയ പി.വി.സി. പൈപ്പുകൾ സ്ഥാപിക്കാനും ഡി.പി.ആറിൽ ഉൾപ്പെടുത്തും. നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ സമ്പൂർണ പരിഹാരമാവും. നഗരസഭയിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്ന്​ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഡി.പി.ആർ ചർച്ച ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ പതിനൊന്നിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭയുമായി ചർച്ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.