Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:12 AM GMT Updated On
date_range 23 Feb 2022 12:12 AM GMTശുദ്ധജല വിതരണത്തിന് ഏലൂർ നഗരസഭക്ക് 8.90 കോടിയുടെ പദ്ധതി
text_fieldsbookmark_border
കളമശ്ശേരി: ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഏലൂർ നഗരസഭ അമ്യത് പദ്ധതിയിൽ ഉൾപ്പെടുത്തി 8.90 കോടിയുടെ പദ്ധതിക്കുള്ള ഡി.പി.ആർ തയാറാക്കാൻ കൗൺസിൽ തീരുമാനം. മഞ്ഞുമ്മലിൽ ഓവർ ഹെഡ് വാട്ടർ ടാങ്ക് പുതിയതായി നിർമിക്കാനും , നഗരസഭ പ്രദേശങ്ങളിലെ എല്ലാ പഴയ എ.സി. പൈപ്പുകളും മാറ്റി പുതിയ പി.വി.സി. പൈപ്പുകൾ സ്ഥാപിക്കാനും ഡി.പി.ആറിൽ ഉൾപ്പെടുത്തും. നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ഇതോടെ സമ്പൂർണ പരിഹാരമാവും. നഗരസഭയിലെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്ന് നഗരസഭ ചെയർമാൻ എ.ഡി. സുജിൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഡി.പി.ആർ ചർച്ച ചെയ്യുന്നതിന് ബുധനാഴ്ച രാവിലെ പതിനൊന്നിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും നഗരസഭയുമായി ചർച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story