ചൂര്‍ണിക്കര: ദേശീയപാത കടന്നുപോകുന്ന കമ്പനിപ്പടി കവലയിലും യു ടേണുകളിലും വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. സമീപ കാലത്ത് നിരവധി അപകടങ്ങളാണ് കമ്പനിപ്പടിയിലും സമീപ പ്രദേശത്തുമുണ്ടായത്. കഴിഞ്ഞ ദിവസം തെക്കുവശത്തെ യു ടേണിൽ വാഹനങ്ങളുടെ കൂട്ടയിടി നടന്നു.
യു ടേൺ തിരിയാൻ കിടക്കുന്ന വാഹനങ്ങളിൽ നേരെ പോകുന്ന വാഹനങ്ങൾ അമിത വേഗതയിൽ വന്നിടിക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. അശാസ്ത്രീയ റോഡ് വികസനവും വാഹനങ്ങളുടെ അമിതവേഗവുമാണ് പ്രധാന പ്രശ്നം.
ദേശീയപാത നാലുവരിയാക്കിയ ശേഷം നിരവധി അപകടങ്ങളും അപകട മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കമ്പനിപ്പടി കവലയിലും സമീപത്തും ദേശീയപാതക്ക് കാര്യമായ വീതിയില്ല. നാലുവരിയാക്കിയ സമയത്ത് ആവശ്യത്തിന് സ്ഥലമേറ്റെടുക്കാതെ പണി നടത്തിയതാണ് പ്രശ്നമായത്.
അപകടങ്ങൾ പെരുകിയിട്ടും വീതി കൂട്ടാൻ ശ്രമിച്ചില്ല. കവലയിലേക്ക് റോഡ് എത്തുന്ന സ്ഥലങ്ങളിൽ മുന്നിൽ കവലയുണ്ടെന്ന യാതൊരു സൂചനയും അധികൃതർ നൽകുന്നില്ല. സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടക്കാർ റോഡ് മുറിച്ച് കടക്കാന്‍ ഏറെ പ്രയാസപ്പെടുന്നു.
കാൽനടയാത്രക്കാർക്കുള്ള ഓവര്‍ബ്രിഡ്ജ് ഏറെ നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ചൂർണിക്കര പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, എസ്.പി.ഡബ്ലിയു ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നിരവധി യാത്രക്കാരാണ് രാവിലെയും വൈകീട്ടും റോഡ് മുറിച്ചു കിടക്കുന്നത്. സീബ്രാ ലൈനും അശാസ്ത്രീയ രീതിയിലാണ് വരച്ചിച്ചിട്ടുള്ളത്. ഇതും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടാക്കുന്നുണ്ട്.
റോഡിനിരുവശവുമുള്ള അനധികൃത പാർക്കിങും പ്രതിസന്ധിയാണ്. വലിയ ലോറികളടക്കം അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് അപകട മരണങ്ങൾക്കുവരെ ഇടയാക്കുന്നുണ്ട്. അപകട മുനമ്പായി മാറിയ യു ടേണുകളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയോ ട്രാഫിക് പൊലീസിനെ നിയമിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.