ആലങ്ങാട്: വെളിയത്തുനാട് തടിക്കക്കടവ് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനുനേരെ ബോംബ് എറിഞ്ഞ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിെൻറ ഭാഗമായി വെളിയത്തുനാട് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയാൾ വിവിധ കേസുകളിൽ പ്രതിയാണ്.
സംഭവസ്ഥലം വ്യാഴാഴ്ച പൊലീസ് സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും സമീപവാസികളിൽനിന്ന് മൊഴിയെടുക്കുകയും ചെയ്തു. ഗുണ്ടസംഘങ്ങളുടെ പകയാണ് ബോംബേറിന് കാരണമെന്ന് പൊലീസിന് ലഭിച്ച വിവരം. പെരുമ്പാവൂരിലെ ക്വട്ടേഷൻ സംഘത്തിലെ ഒരാളുടെ ജന്മദിന ആഘോഷച്ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് കാറിനുനേരെ ബോംേബറ് നടന്നത്. ജന്മദിനം ആഘോഷിച്ച വ്യക്തി തടിക്കക്കടവ് സ്വദേശിയാണ്. ആഘോഷ പരിപാടികളിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ബോംബേറിൽ കാറിെൻറ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുപറ്റിയില്ലെങ്കിലും നാട്ടുകാർ സംഭവത്തിൽ ആശങ്കയിലാണ്.
ആലങ്ങാട് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച പെരുമ്പാവൂർ വല്ലം ചേലാമറ്റം സ്വദേശിയുടെ കാറിനുനേരെയാണ് ബോംബേറ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.