വിസ തട്ടിപ്പ്: ഏജന്റിനെതിരെ അന്വേഷണം ആരംഭിച്ചു

ആലങ്ങാട്: കംബോഡിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഏജന്റിനെതിരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.ഏജന്റ് പത്തനംതിട്ട സ്വദേശി അരുൺ കുമാറിനെതിരെ നീറിക്കോട് കണ്ടത്തിൽപറമ്പിൽ സിബിൻ ആന്റണി നൽകിയ കേസിലാണ് അന്വേഷണം. ഇയാൾക്ക് പുറമെ കരിങ്ങാംതുരുത്ത് സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാൾ കഴിഞ്ഞ ദിവസം വരാപ്പുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെയും കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.

പത്ത് പേരോളം വിസക്ക് പണം നൽകിയിട്ടുണ്ട്. വിസ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ആലങ്ങാട് മേഖലയിൽ ഇനിയും കൂടുമെന്നാണ് വിവരം. കംബോഡിയയിൽ ടൈപ് റൈറ്റിങ്, കസ്റ്റമർ കെയർ ജോലി തുടങ്ങിയ ജോലികൾക്ക് വിസ വാഗ്ദാനം ചെയ്താണ് യുവാക്കളിൽനിന്ന് അരുൺ കുമാർ മൂന്ന് ലക്ഷം രൂപ വീതം വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.

പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നപ്പോഴാണ് ഏജന്റിനെതിരെ തട്ടിപ്പിനിരയായവരിൽ ചിലർ പൊലീസിൽ പരാതി നൽകിയത്. പലരുടെയും പാസ്പോർട്ടുകളും മറ്റ് രേഖകളും ഏജന്റിന്റെ കൈവശത്തിലായതും ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags:    
News Summary - Visa fraud: Investigation initiated against agent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.