Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAnkamalychevron_rightയാത്രാക്ലേശത്തിന്​...

യാത്രാക്ലേശത്തിന്​ പരിഹാരമാകുമോ? അങ്കമാലിയിൽ ഗ്രാമീണ റോഡുകളിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കുന്നു

text_fields
bookmark_border
KSRTC
cancel

​അ​ങ്ക​മാ​ലി: മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ഗ്രാ​മ​ങ്ങ​ളി​ൽ ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന പ​ദ്ധ​തി അ​ങ്ക​മാ​ലി​യി​ലും ആ​രം​ഭി​ക്കും.

ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ളി​ല്ലാ​ത്ത റൂ​ട്ടു​ക​ളി​ൽ പു​തി​യ ബ​സ് പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​തി​നാ​യി അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വു​മൊ​രു​ക്കും. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ​യു​ടെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്കു​ക.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ സ​ദ​സ്സ്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. റോ​ജി എം. ​ജോ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ലു​വ ഡി.​വൈ.​എ​സ്.​പി, കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ, ജി​ല്ല ആ​ർ.​ടി.​ഒ കെ. ​മ​നോ​ജ്, അ​ങ്ക​മാ​ലി ജോ. ​ആ​ർ.​ടി.​ഒ, താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ, പൊ​തു​മ​രാ​മ​ത്ത്, ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ, ബ​സ് ഉ​ട​മ​ക​ൾ, സം​ഘ​ട​ന നേ​താ​ക്ക​ൾ, റ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. യോ​ഗ​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നും അ​ങ്ക​മാ​ലി ജോ. ​ആ​ർ.​ടി.​ഒ സി.​കെ. സു​ൽ​ഫി​ക്ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus ServiceErnakulam NewsKSRTC
News Summary - Will there be a solution to the travel-KSRTC starts bus service on rural roads in Angamaly
Next Story