കാ​റി​ടി​ച്ച്​ ത​ക​ർ​ന്ന​ ഗേ​റ്റ്​

മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച് മൂന്ന് വീടുകളുടെ മതിൽ തകർന്നു

പള്ളുരുത്തി: മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണംതെറ്റി മൂന്നുവീടുകളുടെ മതിലും ഗേറ്റും തകർന്നു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം.

പെരുമ്പടപ്പ്, പൈറോഡിൽ ഷൈജു, അനീസ്, ക്ലീറ്റസ് എന്നിവരുടെ മതിലുകളാണ് തകർന്നത്. അയൽവാസിയായ സുരേഷ് എന്നയാളാണ് കാർ ഓടിച്ചത്. പൊലീസെത്തി രാത്രിയിൽ തന്നെ സംഭവസ്ഥലത്തുനിന്ന് കാർ മാറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.

സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കി ത്തീർക്കാനുള്ള നീക്കമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സുരേഷിനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - car driven under the influence of alcohol crashed into the walls of three houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.